Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Board Of Governors

ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​: ബോ​ർ​ഡ് ഓ​ഫ് ഗ​വേണേ​ഴ്സ് യോ​ഗതീ​രു​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞ് ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വേ​​​​ണേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നു ശേ​​​ഷ​​​വും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ബോ​​​ർ​​​ഡ് യോ​​​ഗ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ത​​​ട​​​ഞ്ഞു.

യോ​​​ഗ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ലോ​​​ക്ഭ​​​വ​​​നി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ വിസി ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥി​​​നു ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

2021 ന​​​വം​​​ബ​​​റി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റ നി​​​ല​​​വി​​​ലെ ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. വി​​​ജ​​​യ് ച​​​ന്ദ്രു​​​വി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക കാ​​​ലാ​​​വ​​​ധി 2024ൽ ​​​അ​​​വ​​​സാ​​​നി​​​ച്ചു. കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. 2024നു​​​ശേ​​​ഷ​​​വും പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​തും ബോ​​​ർ​​​ഡ് യോ​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന​​​തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നാ​​​ണ് പ​​​രാ​​​തി.എ​​​ന്നാ​​​ൽ, ചെ​​​യ​​​ർ​​​മാ​​​നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​യ​​​മ​​​ത്തി​​​ൽ കാ​​​ലാ​​​വ​​​ധി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു വി​​​സി​​​യു​​​ടേ​​​ത്.

കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ വ്യ​​​ക്തി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച മേ​​​യ് 29ലെ ​​​ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വേ​​​ണേ​​​ഴ്സ് യോ​​​ഗ​​​വും അ​​​തി​​​ൽ കൈ​​​ക്കൊ​​​ണ്ട തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും അ​​​സാ​​​ധു​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ക്വാ​​​റ​​​മി​​​ല്ലാ​​​തെ​​​യാ​​​ണു യോ​​​ഗം ചേ​​​ർ​​​ന്ന​​​തെ​​​ന്നും സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​യി​​​ൻ ക​​​മ്മി​​​റ്റി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു പരാതി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഈ ​​​പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി.

Latest News

Corehub Up